കോഴിക്കോട്: കോഴിക്കോട് എരവട്ടൂർ സ്വദേശിയായ വിഷ്ണുലാൽ (29) എന്ന യുവാവിനെ 30.5 ഗ്രാം മെത്താംഫിറ്റമിനുമായി എക്സൈസ് അധികൃതർ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെ തുടർന്നാണ് ബാലുശ്ശേരി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ധ്രുപദ് എസ് നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. എരവട്ടൂരിൽ സ്കൂട്ടറിൽ കടത്തിക്കൊണ്ടുവരുകയായിരുന്ന ലഹരിവസ്തുവാണ് പിടികൂടിയത്. ഇയാൾ ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.Youth arrested with 0.5 grams of methamphetamine in Kozhikode
സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) രാജീവൻ പി.എൻ, പ്രിവന്റീവ് ഓഫീസർമാരായ ദിലീപ് കുമാർ ഡി.എസ്, ഷാജി ഇ.എം, സിവിൽ എക്സൈസ് ഓഫീസർ ലിനീഷ് കെ, വനിത ഓഫീസർ ഷൈനി, ഡ്രൈവർ പ്രശാന്ത് തുടങ്ങിയവരും ഉൾപ്പെട്ടിരുന്നു.
