തിരുവനന്തപുരം: വിജിലൻസിനെ വിവരാവകാശ നിയമത്തിലെ പരിധിയിൽ നിന്ന് ഒഴിവാക്കാനുളള നീക്കങ്ങൾ നടക്കുന്നതായി സൂചന. ഈ വർഷം ജനുവരിയിൽ വിജിലൻസ് ഡയറക്ടർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ ആരംഭിച്ചത്. വിവരാവകാശ നിയമത്തിലെ സെക്ഷൻ 24 പ്രകാരം വിജിലൻസിനെ വിവരം നൽകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡയറക്ടർ നൽകിച്ച കത്താണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. ഇത് സംബന്ധിച്ച ഫയൽ നിലവിൽ നിയമ വകുപ്പിന്റെ പരിഗണനയിലാണ്.Vigilance may be exempted from the Right to Information Act
