
കോട്ടയം: കോട്ടയം കുറിച്ചിയിൽ നടത്തിയ പരിശോധനയിൽ നാല് ഇതരസംസ്ഥാന തൊഴിലാളികളെ കഞ്ചാവുമായി പൊലീസ് പിടികൂടി. കുറിച്ചി പൊൻപുഴ–പൊക്കം റോഡരികിൽ നിന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. പ്രതികളിൽ നിന്ന് നാലു കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ചിങ്ങവനം പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് അറസ്റ്റ്.Huge ganja bust in Kurichi; Four arrested
ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. പൊൻപുഴ പൊക്കത്തിലെ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്നവരാണെന്നും ഇവർ കഞ്ചാവ് വ്യാപാരത്തിലേർപ്പെട്ടിരിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നിരീക്ഷണം.
തുടർന്ന് ലഹരി വിൽപ്പനയ്ക്ക് എത്തിയ ഇവരെ കസ്റ്റഡിയിൽ എടുത്ത് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. പ്രതികൾ ഗുജറാത്തിൽ നിന്നാണ് കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ചതെന്നതായും പ്രാഥമിക വിവരം. സ്ഥലത്ത് പൊലീസ് പരിശോധന ഇപ്പോഴും തുടരുകയാണ്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു.