മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയില്‍ സമാധാനാന്തരീക്ഷം തകർക്കുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്യു നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം അരങ്ങേറി. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വൈസ് ചാന്‍സലറുടെ ഓഫീസ് കൈയ്യേറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ തടഞ്ഞതോടെയാണ് പോലീസ്-പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്.KSU protest at Calicut University
ഇതിനിടെ, സര്‍വകലാശാലകളില്‍ സംസ്ഥാനവ്യാപകമായി എസ്എഫ്ഐ നടത്തിയ പ്രതിഷേധങ്ങളുടെ ഭാഗമായി, കാലിക്കറ്റ് സര്‍വകലാശാലയിലെ പ്രകടനത്തിനിടയില്‍ കോണ്‍ഗ്രസ്-ലീഗ് അധ്യാപകേതര സംഘടനയിലെ ജീവനക്കാരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന ആരോപണവും ഉയര്‍ന്നു. തുടര്‍ന്ന് എംഎസ്എഫ് ഉള്‍പ്പെടെയുള്ള സംഘടനകളും എസ്എഫ്ഐക്കെതിരെ രംഗത്തെത്തി.
ആലപ്പുഴയില്‍, ആരോഗ്യവകുപ്പിലെ പ്രശ്നങ്ങള്‍ക്കെതിരെ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചും സംഘര്‍ഷഭരിതമായി. ഡിഎംഒ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിക്കാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കെ മുരളീധരന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അടക്കം നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ചില്‍ പോലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രതിഷേധക്കാര്‍ പിന്‍വാങ്ങാതെ മുന്നേറ്റം തുടര്‍ന്നു. പിന്നീട് ബാരിക്കേഡിന് മുകളിലേക്കു കയറി പ്രതിഷേധം തുടര്‍ന്നു. പോലിസ് നിരവധി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് സ്ഥലത്ത് നിന്ന് നീക്കി.
