തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജൂലൈ 11-ന് രാത്രി 10 മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. ജൂലൈ 12-ന് മന്ത്രി നഗരത്തിൽ നടക്കുന്ന രണ്ട് പ്രധാന പരിപാടികളിൽ പങ്കെടുക്കും.Amit Shah in Kerala tomorrow
ആദ്യമായി, ബിജെപിയുടെ സംസ്ഥാന ഓഫീസിന്റെ ഉദ്ഘാടനം ചടങ്ങിൽ അദ്ദേഹം പങ്കാളിയാകും. തുടർന്ന് പുത്തരിക്കണ്ടം മൈതാനത്തിൽ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിൽ അമിത് ഷാ പ്രസംഗിക്കും. ഈ പരിപാടികൾക്ക് ശേഷം, ജൂലൈ 12-ന് വൈകിട്ട് നാലുമണിയോടെ അദ്ദേഹം തിരുവനന്തപുരം വിട്ടു പുറപ്പെടും.
തിരുവനന്തപുരത്തുനിന്ന് നേരെ കണ്ണൂരിൽ ഇറങ്ങുകയും അദ്ദേഹം, അവിടത്തെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തും. ക്ഷേത്ര സന്ദർശനം കഴിഞ്ഞ് രാത്രി ഡൽഹിയിലേക്ക് അദ്ദേഹം മടങ്ങും.