തിരുവനന്തപുരത്ത് എംഡിഎംഎ മയക്കുമരുന്നുമായി പോക്സോ കേസ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ പൊന്നറനഗർ സ്വദേശി ഗോപകുമാർ (24) ആണ് പിടിയിലായത്. ഇയാളുടെ പക്കലില്‍ നിന്നും 32 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തത്.POCSO case accused arrested with MDMA in Thiruvananthapuram
ഡാന്‍സാഫ് വിഭാഗത്തോടൊപ്പം ഫോര്‍ട്ട് പോലീസ് സംയുക്തമായി നടത്തിയ രഹസ്യ പരിശോധനയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎ ചെറുതായി വാങ്ങി തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വില്പനയ്ക്ക് എത്തിച്ചതായാണ് പോലീസ് കണ്ടെത്തിയത്.
അറസ്റ്റിലായ ആളെ ചോദ്യം ചെയ്തപ്പോൾ 2022-ൽ ഫോർട്ട് പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലും ഇയാൾ പ്രതിയാണെന്ന് സ്ഥിരീകരിച്ചു.
