
കൊച്ചി:കീം പ്രവേശന പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി. പരീക്ഷയുടെ പ്രോസ്പെക്ടസ് പുറത്ത് വിട്ട ശേഷം വെയിറ്റേജ് ക്രമത്തിൽ മാറ്റം വരുത്തിയ നടപടി നിയമപരമല്ലെന്ന് കോടതി നിരീക്ഷിച്ചു . ജസ്റ്റിസ് ഡി.കെ. സിങ്ങ് നൽകിയ വിധിയിൽ, ഇത്തരം മാറ്റം കേരള സിലബസിലുള്ള വിദ്യാർത്ഥികൾക്ക് ഗുരുതരമായ തിരിച്ചടിയാകുന്നുവെന്നും കോടതി വിലയിരുത്തി.High Court cancels KEEM exam results
കഴിഞ്ഞ ആഴ്ചയാണ് ഫലം പ്രസിദ്ധീകരിച്ചത്. എന്നാൽ പ്രോസ്പെക്ടസിലെ വ്യതിയാനം ചോദ്യം ചെയ്ത ഹർജിയിലാണ് തീരുമാനം വന്നത്. എൻജിനിയറിങ് പ്രവേശന റാങ്ക് നിർണ്ണയം സി.ബി.എസ്.อ ഇ (CBSE) സിലബസ് പിന്തുടരുന്ന വിദ്യാർത്ഥികൾക്ക് അനുകൂലമാകുന്നതായി ഹർജിയിലുണ്ടായിരുന്നു ആരോപണം. പ്രവേശന നടപടികൾ ആരംഭിക്കാനിരിക്കേയാണ് ഹൈക്കോടതി വിധി വന്നത്.