
കൊച്ചി: രോഗികള്‍ക്ക് വായിച്ച് മനസിലാക്കാനാകാത്ത വിധത്തിൽ വ്യക്തമല്ലാത്ത രീതിയിൽ മരുന്ന് കുറിപ്പടികള്‍ എഴുതുന്ന ഡോക്ടര്‍മാരെ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി വിമര്‍ശിച്ചു. രോഗികള്‍ക്കും വ്യക്തമായി വായിക്കാനാകുന്ന രീതിയിൽ ജനറിക് മരുന്നുകളുടെ പേര് എഴുതണമെന്നും കോടതി നിര്‍ദേശിച്ചു.Court orders prescriptions to be written in a legible manner
മെഡിക്കല്‍ രേഖകള്‍ സമയബന്ധിതമായി രോഗികള്‍ക്ക് കൈമാറണമെന്നും, രോഗിയുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ട് ഡിജിറ്റല്‍ രൂപത്തില്‍ അവ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഡിജിറ്റല്‍ മെഡിക്കല്‍ രേഖകള്‍ നേരിട്ട് രോഗിക്കോ അതവാ അവന്റെ നിയമാനുസൃത ബന്ധുക്കള്‍ക്കോ ലഭ്യമാക്കണം. രോഗികള്‍ക്ക് മെഡിക്കല്‍ രേഖകള്‍ ലഭിക്കാനുള്ള അവകാശം ഉണ്ടെന്ന കാര്യത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്തുതന്നെ അധികൃതര്‍ അവരെ അറിയിക്കണമെന്നും കോടതി വ്യക്തമാക്കി.