പത്തനംതിട്ട: കോന്നി പയ്യനാമൺ ചെങ്കുളത്ത് പാറമടയിൽ ഉണ്ടായ അപകടത്തിൽ കാണാതായ തൊഴിലാളിക്കായുള്ള തിരച്ചിൽ തുടരുന്നു. ഫയർഫോഴ്സ്, എൻഡിആർഎഫ് ടീമുകൾ എന്നിവയുടെ നേതൃത്വത്തിലാണ് സംയുക്ത രക്ഷാപ്രവർത്തനം. ജാർഖണ്ഡ് സ്വദേശി അജയ് റായ് എക്സ്കവേറ്ററിന്റെ ഉള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം.Paramada accident: Search continues for worker
രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ് സംഭവസ്ഥലത്ത് തുടരുന്ന പാറക്കല്ലുകളുടെ ഇടിവ്. സുരക്ഷാകാരണങ്ങളാൽ രക്ഷാപ്രവർത്തകരെ മാത്രം പ്രദേശത്ത് പ്രവേശിപ്പിച്ചിരിക്കുകയാണ്. ചെങ്കുളത്ത് ഖനനം താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്.
അപകടം ഉണ്ടായത് കഴിഞ്ഞദിവസം വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു. ഒഡീഷ സ്വദേശി മഹാദേവ് പ്രതാപിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. പാറപ്പൊട്ടിത്തെറിപ്പിച്ച് നീക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഏകദേശം അറുപത് അടി ഉയരത്തിൽ നിന്ന് പാറകൾ കൂട്ടത്തോടെ വീണതോടെ, എക്സ്കവേറ്ററിന് മുകളിലേക്കാണ് അവ പതിച്ചത്. വാഹനമോടിച്ചയാളും സഹായിയുമാണ് അപകടത്തിൽപ്പെട്ടത്.
ജില്ലാ കലക്ടർ പ്രേം കൃഷ്ണൻ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ സമയത്തും പാറവീഴ്ച നടന്നിരുന്നു. വലിയ കല്ല് മാറ്റുന്നതിനിടെയാണ് ആദ്യ മൃതദേഹം കണ്ടെത്തിയത്. അപകടം നടന്നതിനുശേഷം മൂന്നുമണിക്കൂർ കഴിഞ്ഞാണ് അത് കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. രണ്ടാമത്തേയാള്‍ ഹിറ്റാച്ചിയുടെ മുകളില്‍ വീണ കല്ലുകള്‍ക്കിടയിലാണുള്ളത്.
