പത്തനംതിട്ട: കോന്നിയിലെ പയ്യനാമൺ ചെങ്കുളത്ത് പാറമടയിൽ അപകടം. വഴിതെളിയിക്കുന്നതിനായി പ്രവർത്തിച്ചിരുന്ന ഹിറ്റാച്ചിക്ക് മുകളിൽ വൻ പാറകല്ല് പതിച്ച് രണ്ട് തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയാണ്.Accident at Paramada in Konni: Two workers trapped
ഒഡീഷ സ്വദേശിയായ മഹാദേവ് (51), ബീഹാർ സ്വദേശി അജയ് റായ് (38) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇരുവരും ഹിറ്റാച്ചി ഓപ്പറേറ്ററും സഹായിയുമാണ്. ഇവർ ഉച്ചഭക്ഷണം കഴിഞ്ഞ് ഷിഫ്റ്റ് ജോലിക്ക് തിരികെയെത്തിയതായിരുന്നു.
ബഹുഭാഗവും ഇടിഞ്ഞുവീണ പാറകൾ ഹിറ്റാച്ചിയെ മൂടിയതിനാൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരിക്കുകയാണ്. കൂടാതെ, അപകടസ്ഥലത്തേക്ക് വാഹനങ്ങൾ എത്തിക്കാനോ കാൽനടയായി കടക്കാനോ ബുദ്ധിമുട്ടാണ്.
പോലീസ്, ഫയർഫോഴ്സ് ഉൾപ്പെടെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും അവശ്യമായ ക്രയിൻ എത്താതെ രക്ഷാപ്രവർത്തനം തുടങ്ങാനായില്ല. പാറകൾ ഇടിയുന്നത് തുടരുന്നതിനാൽ അപകടഭീതിയും നിലനിൽക്കുന്നു.
അപകടത്തിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടോ എന്നതടക്കം പരിശോധിച്ചുവരികയാണ്. രക്ഷാപ്രവർത്തനം അടിയന്തിരമായി തുടങ്ങാൻ ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
