തിരുവനന്തപുരം: തൃശൂർ പൂരത്തിന്റെ അലങ്കോലവുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴി അന്വേഷണ സംഘം എടുത്തു. ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് തിരുവനന്തപുരത്ത് അതീവ രഹസ്യമായി മൊഴി രേഖപ്പെടുത്തിയത്.Pooram Alangola case: Suresh Gopi’s statement recorded
പൂരം നടക്കുന്ന സ്ഥലത്ത് എങ്ങിനെയാണ് എത്തിയത്,ആരാണ് പൂരം അലങ്കോലമായതിനെക്കുറിച്ച് അറിയിച്ചത് തുടങ്ങിയ കാര്യങ്ങളാണ് സുരേഷ് ഗോപിയില്‍ നിന്ന് അന്വേഷണ സംഘം ചോദിച്ചറിഞ്ഞതെന്നാണ് വിവരം.
പൂരത്തെ കുറിച്ച് പ്രശ്നങ്ങളുണ്ടെന്ന് ബിജെപി പ്രവർത്തകരാണ് വിവരം നൽകിയതെന്ന് സുരേഷ് ഗോപി മൊഴി നൽകിയതായാണ് സൂചന. പ്രത്യേക സംഘത്തിന്റെ അന്വേഷണം അവസാനഘട്ടത്തിലാണ്, മൊഴിയെടുത്തതിന് പിന്നാലെ ഉടൻ തന്നെ എഡിജിപി എച്ച് വെങ്കിടേഷ് റിപ്പോർട്ട് സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
