തൃശൂർ: കൽദായ സുറിയാനി സഭയുടെ മുൻ മെത്രാപ്പൊലീത്ത ഡോ. മാർ അപ്രേം അന്തരിച്ചു. 85 വയസ്സായിരുന്നു. അരനൂറ്റാണ്ടിലധികമായി സഭയെ നയിച്ച പ്രഗത്ഭനായ ആത്മീയ നേതാവാണ് അദ്ദേഹം. 28-ാം വയസ്സിൽ തന്നെ മെത്രാപ്പൊലീത്തയായി അഭിഷിക്തനായ മാർ അപ്രേം, 1968ൽ ബാഗ്ദാദിൽ വെച്ചാണ് ഈ ദൗത്യച്ചുമതല ഏറ്റെടുത്തത്. പിന്നീട് ദീർഘകാലം ഇന്ത്യയിലെ കൽദായ സഭയുടെ നേതൃത്വത്തിൽ സേവനമനുഷ്ഠിച്ചു. സഭയുടെ ആസ്ഥാനം തൃശൂരിലായിരുന്നു.Archbishop Dr. Mar Aprem passes away
നിലവിൽ പദവി ഒഴിഞ്ഞ ശേഷം വിശ്രമത്തിലായിരുന്നു. ഇപ്പോൾ പദവി ഒഴിഞ്ഞിരുന്നെങ്കിലും സഭയുമായി ആത്മബന്ധം നിലനിർത്തിയിരുന്നു. സഭയുടെ പ്രധാനപ്പെട്ട ബിഷപ്പുമാരും മറ്റും എത്തിയതിന് ശേഷമാകും സംസ്കാരമുണ്ടാകുക.
