മുംബൈ: കടയിൽ നിന്ന് വാങ്ങിയ ബ്രിട്ടാനിയയുടെ ഗുഡ് ഡേ ബിസ്ക്കറ്റിൽ ജീവനുള്ള പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് മുംബൈയിലെ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ ബ്രിട്ടാനിയ കമ്പനിയോട് ഉപഭോക്തൃ കോടതി ഉത്തരവിട്ടു. കേസിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡും ബിസ്ക്കറ്റ് വിൽപ്പന നടത്തിയ ചർച്ച്ഗേറ്റ് സ്റ്റേഷനിലെ മെഡിക്കൽ ഷോപ്പും ചേർന്ന് മൊത്തത്തിൽ 1.5 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകേണ്ടതായും 25,000 രൂപ കോടതി ചെലവായി അടയ്ക്കണമെന്നും സൗത്ത് മുംബൈ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടു.Britannia’s Good Day biscuits found to contain worms; ordered to compensate customer
2019 ഓഗസ്റ്റിലാണ് സംഭവം നടന്നത്. മുംബൈ മീര റോഡിൽ താമസിക്കുന്ന യുവതി ചർച്ച്ഗേറ്റ് സ്റ്റേഷനിലെ ഫാർമസി ഷോപ്പിൽ നിന്ന് ബിസ്ക്കറ്റ് വാങ്ങിയതിന് ശേഷം അവ കഴിച്ചപ്പോഴാണ് അതിൽ ജീവനുള്ള പുഴുവ് കണ്ടെത്തിയത്. ബിസ്ക്കറ്റ് കഴിച്ചതിനു ശേഷം യുവതിക്ക് അവശത അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നതായും പരാതിയിലുണ്ട്. കുറെ ദിവസങ്ങളോളം ശാരീരിക അസ്വസ്ഥതയും തുടർന്നു.
ബിസ്ക്കറ്റ് സാമ്പിൾ പരിശോധനയ്ക്കായി യുവതി മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ ഫുഡ് ലബോറട്ടറിയെ സമീപിച്ചപ്പോള്‍ വിദഗ്ധ പരിശോധനയിൽ ബിസ്ക്കറ്റിൽ ബാഹ്യ വസ്തുക്കളുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടു. തുടർന്ന് കമ്പനിയോട് നിയമനടപടികൾക്ക് തുടക്കം കുറിച്ചെങ്കിലും മറുപടി ലഭിച്ചില്ല. അങ്ങനെ ഉപഭോക്താവ് ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടപടി നീണ്ടുനിന്നു. കേസിന്റെ അന്തിമ തീരുമാനത്തിൽ, കമ്പനി ഗുരുതരമായ വീഴ്ച കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
