കേരള ക്രിക്കറ്റ് ലീഗ് (KCL) ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി സഞ്ജു സാംസൺ മാറി. തിരുവനന്തപുരം വേദിയായ താരലേലയില് 26.8 ലക്ഷം രൂപക്ക് സഞ്ജുവിനെ സ്വന്തമാക്കിയതോടെ, കൊച്ചി ബ്ലൂ ടൈഗേഴ്സ് ഈ സീസണിലെ വലിയ ചര്‍ച്ചാവിഷയമായി. ഐപിഎല്‍ ടീമായ രാജസ്ഥാന് റോയല്‍സിന്റെ ക്യാപ്റ്റനുമാണ് സഞ്ജു. 3 ലക്ഷം രൂപ മാത്രമായിരുന്നു താരം വഹിച്ചിരിക്കുന്ന അടിസ്ഥാന വില. എന്നാല്‍ കനത്ത മത്സരത്തിനൊടുവിലാണ് കൊച്ചി ടീമിന്റെ ഈ വലിയ നീക്കം.Kochi Blue Tigers acquire Sanju for 26.8 lakhs
KCL രണ്ടാം സീസണിന് മുന്നോടിയായി നടക്കുന്നത് താരലേലയാണ്, അതിൽ ഓരോ ടീമിനും 50 ലക്ഷം രൂപ വരെ ചെലവഴിക്കാനാണ് അനുവാദം. അതിന്റെ പകുതിയിലധികം തുക നൽകിയാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് സഞ്ജുവിനെ ടീമിൽ എത്തിച്ചിരിക്കുന്നത്.
സഞ്ജുവിനൊപ്പം മറ്റ് ചില പ്രമുഖ താരങ്ങളും കനത്ത തുകയ്ക്ക് ലേലത്തില്‍ വിറ്റുപോയി. ജലജ് സക്സേനയെ ആലപ്പി റിപ്പിൾസ് 12.4 ലക്ഷത്തിനും, ബേസിൽ തമ്പിയെ ട്രിവാന്‍ഡ്രം റോയൽസ് 8.4 ലക്ഷത്തിനും സ്വന്തമാക്കി. കൊല്ലം സൈലേഴ്സ് 12.8 ലക്ഷം രൂപയ്ക്ക് വിഷ്ണു വിനോദിനെയും 8.4 ലക്ഷത്തിന് എംസ് അഖിലിനെയും സ്വന്തമാക്കിയതും ലേലത്തിൽ ശ്രദ്ധ പിടിച്ചുപറ്റി.
