ന്യൂഡൽഹി: ബീഹാറിൽ രാഹുൽ ഗാന്ധിയുടെ ചിത്രം പതിച്ച സാനിറ്ററി പാഡുകൾ വിതരണം ചെയ്തതിനെത്തുടർന്ന് ഉയര്‍ന്ന വിമർശനങ്ങൾക്കൊടുവിൽ മുഖം രക്ഷിക്കാൻ കോൺഗ്രസ് നടപടി സ്വീകരിച്ചു. സംഭവത്തെ ചൊല്ലിയുള്ള വിവാദങ്ങൾ ശക്തമായതോടെ, ഇപ്പോള്‍ പാഡുകളുടെ പാക്കറ്റിൽ പതിപ്പിക്കുന്നത് പ്രിയങ്ക ഗാന്ധിയുടെ ചിത്രമാണ്. മുൻപ് പതിപ്പിച്ചിരുന്ന രാഹുൽ ഗാന്ധിയുടെ ചിത്രം മാറ്റിയാണ് പുതിയ പാക്കറ്റുകൾ പുറത്തിറക്കിയിരിക്കുന്നത്.Pad controversy: Congress changes Rahul’s picture to Priyanka’s
പ്രിയദർശിനി ഉഡാൻ യോജന എന്ന പേരിൽ മുന്നോട്ടുവച്ചിരിക്കുന്ന പദ്ധതിയുടെ ഭാഗമായി, അഞ്ചുലക്ഷം പിന്നാക്ക വിഭാഗത്തിലെ സ്ത്രീകൾക്ക് സാനിറ്ററി പാഡുകൾ വിതരണം ചെയ്യുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. കൂടാതെ, 2500 രൂപ പ്രതിമാസ സഹായവുമാണ് തെരഞ്ഞെടുപ്പ് വാഗ്ദാനമായി നൽകിയിരിക്കുന്നത്.
ഇതിനിടെ പാഡ് വിതരണത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധിയുടെ ചിത്രം ഉപയോഗിച്ചതിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. കോൺഗ്രസ് സ്ത്രീ വിരുദ്ധ പാർട്ടിയാണെന്നും, ഇത്തരം പ്രവർത്തികൾ സ്ത്രീകളെ അപമാനിക്കുന്നതാണെന്നും ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി വിമർശിച്ചു. “ബീഹാറിലെ സ്ത്രീകൾ കോൺഗ്രസിനെയും ആർജെഡിയെയും പാഠം പഠിപ്പിക്കും,” എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
