കൊച്ചി: ഇടപ്പള്ളിയിൽ അഞ്ചും ആറും വയസ്സുള്ള കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് ഒമാൻ സ്വദേശികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെന്ന് സംശയിക്കുന്നവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ഇപ്പോള്‍ ഇവരെ ചോദ്യം ചെയ്തുവരികയാണ്.Attempt to kidnap children in Edappally; Three Omani nationals in custody
ഇന്നലെ വൈകുന്നേരം ട്യൂഷൻ കഴിഞ്ഞ് വീടിലേക്ക് മടങ്ങുന്ന സമയത്താണ് കുട്ടികളെ ലക്ഷ്യമാക്കി തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. കാറിലുണ്ടായിരുന്ന സംഘം മിഠായിയുമായി സമീപിച്ച് കുട്ടികളെ സ്വാധീനിക്കാൻ ശ്രമിച്ചു. എന്നാൽ കുട്ടികൾ അത് സ്വീകരിക്കാൻ വിസമ്മതിച്ചു. പിന്നീട് ബലംപ്രയോഗിച്ച് ഇരുവരെയും കാറിലേക്ക് കയറ്റാൻ സംഘം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് സംഘം സ്ഥലത്തുനിന്ന് ഓടിക്കളയുകയുമായിരുന്നു.
കാറിലുണ്ടായിരുന്നത് ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് എന്നാണ് ദൃശ്യങ്ങളിൽ നിന്ന് പൊലീസിന് ലഭിച്ച വിവരം.
