കൊച്ചി: സിംഗപ്പൂരിൽ നിന്ന് മുംബൈയിലേക്ക് പോകുന്ന ചരക്കുകപ്പൽ വാൻഹായ് 503 -ലേയ്ക്ക് വീണ്ടും തീപിടിത്തം. കപ്പലിന്റെ താഴ്ഭാഗത്തെ അറയിലാണ് തീ ആദ്യം ഉണ്ടായത്. രാവിലെ തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ, കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ അഗ്നിശമന ശ്രമങ്ങൾ ആരംഭിച്ചെങ്കിലും വൈകാതെ തീ വ്യാപിച്ചു.Another fire breaks out on the Wanhai ship
കപ്പലിൽ കത്തുന്ന രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകൾ ഉണ്ടായേക്കാമെന്നാണു ഡിജി ഷിപ്പിംഗിന്റെ വിലയിരുത്തൽ. ഈ വിലയിരുത്തൽ ശരിയാകുകയാണെങ്കിൽ, കപ്പലിന്റെ സാങ്കേതിക സുരക്ഷക്കും കപ്പൽ മുങ്ങിപ്പോകുന്നതിനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ കപ്പൽ ഇന്ത്യൻ സമുദ്ര അതിർത്തിക്ക് പുറത്താണ്.
ഇതിനുമുമ്പ്, ഈ കപ്പലിന് കഴിഞ്ഞ ജൂൺ ഒന്‍പതിനാണ് ആദ്യമായി തീപിടിച്ചത്. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട കപ്പലിന്, ബേപ്പൂർ–അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറുവശത്ത് 78 നോട്ടിക്കൽ മൈൽ അകലെയുള്ള ഉള്‍ക്കടലിലാണ് സംഭവം നടന്നത്.
