സുരേഷ് ഗോപി പ്രധാനവേഷത്തിൽ അഭിനയിക്കുന്ന ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ സിനിമാ സംഘടനകൾ പ്രതിഷേധവുമായി മുന്നോട്ട്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ നടപടി ആവിഷ്കാര സ്വാതന്ത്ര്യത്തിനും സൃഷ്ടി സ്വാതന്ത്ര്യത്തിനുമുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ചുള്ള നിവേദനം സംഘടനകൾ കേന്ദ്ര വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവിന് സമർപ്പിക്കും.JSK movie controversy; Will submit a petition to the central government
സിനിമാ സംഘടനകൾ സെൻസർ ബോർഡിന്റെ ഇടപെടലിനെതിരെ ശക്തമായ നിലപാടാണ് എടുത്തിരിക്കുന്നത്. സെൻസർഷിപ്പ് കടന്നാക്രമണം അംഗീകരിക്കാനാവില്ലെന്ന് സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്.
