തിരുവനന്തപുരം:സംസ്ഥാനത്തെ ആരോഗ്യരംഗവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി ആരോഗ്യവകുപ്പ്. നിർദേശങ്ങൾ പാലിക്കാത്ത ഉദ്യോഗസ്ഥരാണ് പ്രശ്നത്തിന് പിന്നിലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ബിൽഡിംഗ് ഓഡിറ്റ്, ഫയർ ഓഡിറ്റ്, സേഫ്റ്റി ഓഡിറ്റ് എന്നിവ ക്രമീകരിതമായി നടപ്പാക്കപ്പെടുന്നില്ലെന്നും മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ സംസ്ഥാനത്തെ ആശുപത്രികളിൽ സമാന അവസ്ഥയാണെന്നും വകുപ്പിന്റെ കുറ്റപ്പെടുത്തൽ.Criticism against health officials
ആശുപത്രി കെട്ടിടങ്ങളുടെ ബലക്ഷയം അടക്കം അടിയന്തരമായി വിലയിരുത്താൻ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ് ഇന്ന് യോഗം ചേരും. യോഗത്തിൽ മുതിർന്ന ഉദ്യോഗസ്ഥരും ജില്ലാ മെഡിക്കൽ ഓഫീസർമാരും ആശുപത്രി സൂപ്രണ്ടുമാരും പങ്കെടുക്കും.
