കോട്ടയം: മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു. ചാണ്ടി ഉമ്മൻ എംഎൽഎയാണ് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചത്. ഈ തുക ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ വഴി നൽകും. ഇതിനുമുമ്പ് സർക്കാർ സഹായം നൽകുമെന്ന് മന്ത്രി വിഎൻ വാസവൻ അറിയിച്ചിരുന്നു. സംസ്കാരച്ചടങ്ങുകൾക്കായി 50,000 രൂപ അടിയന്തരമായി നൽകുമെന്നും മന്ത്രി അറിയിച്ചു. ഇതിന് പിന്നാലെയായിരുന്നു ചാണ്ടി ഉമ്മന്റെ ധനസഹായ പ്രഖ്യാപനം. അപകടം നടന്ന ഉടൻ ചാണ്ടി ഉമ്മൻ സ്ഥലത്തെത്തി സാഹചര്യം നേരിൽ വിലയിരുത്തിയിരുന്നു.5 lakh financial assistance to Bindu’s family: Chandy Oommen
