ബോളിവുഡ് സൂപ്പർതാരം ദീപിക പദുകോൺ ചരിത്രം കുറിക്കുന്നു. ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ അംഗീകാരം ലഭിക്കുന്ന ആദ്യ ഇന്ത്യൻ നടിയായി ദീപിക മാറിയിരിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിലാണ് ഹോളിവുഡ് ചേംബർ ഓഫ് കൊമേഴ്സ് ഈ പ്രഖ്യാപനം നടത്തിയത്.Deepika Padukone on the Hollywood Walk of Fame
സിനിമ, ടെലിവിഷന്‍, ലൈവ് തിയറ്റര്‍/ലൈവ് പെര്‍മോന്‍സ്, സ്പോര്‍ട്സ് തുടങ്ങിയ മേഖലകളില്‍ നിന്നും ആദരിക്കപ്പെടുന്നവരുടെ കൂട്ടത്തിലാണ് ദീപികയും ഇടംപിടിച്ചത്. ദീപികയുമടക്കം 35 പേരടങ്ങുന്ന പട്ടികയിലാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് നടന്നത്. ആഗോള താരങ്ങളായ മൈലി സൈറസ്, തിമോത്തി ചാലമെറ്റ് തുടങ്ങിയവരും പട്ടികയിലുണ്ട്. നൂറുകണക്കിന് നാമനിർദേശങ്ങളിൽ നിന്നാണ് ഈ തെരഞ്ഞെടുപ്പ് നടന്നത്.
ഇത് ദീപികയുടെ വ്യക്തിഗത നേട്ടമാകുന്നതിന് പുറമേ, ഇന്ത്യൻ സിനിമാ ലോകത്തിനായും അഭിമാനകരമായ വിജയം കൂടിയാകുന്നു.
