മലപ്പുറം: മലപ്പുറം കോട്ടക്കലിൽ ബ്രഡും മുട്ടയും കഴിച്ച ശേഷം ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട നാലുകാരൻ മരിച്ചു. അസം സ്വദേശികളായ അമീറിന്റെയും സൈമയുടെയും മകനായ റജുല് (4) ആണ് മരണപ്പെട്ടത്. കോട്ടക്കൽ യു.പി. സ്കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥിയായിരുന്നു കുട്ടി.Four-year-old boy dies after feeling unwell after breakfast
ബുധനാഴ്ച രാവിലെ സ്കൂളിലേക്ക് പോകുന്നതിന് മുമ്പ് അമ്മ നൽകിയ പ്രഭാതഭക്ഷണം കഴിച്ച ഉടനെ റജുലിന് ക്ഷീണവും ഉദരവേദനയും അനുഭവപ്പെട്ടു. കുറച്ച് സമയത്തിനകം കുട്ടിയുടെ വായിലൂടെ നുരയും പതയും വരുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വഴിമദ്ധ്യേ തന്നെ മരണം സംഭവിച്ചു.
കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം ഇന്ന് നടക്കും.
