പാലക്കാട്: ഭര്‍ത്താവിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ 22കാരി തൂങ്ങിമരിച്ച നിലയില്‍. ഒറ്റപ്പാലം കിഴൂര്‍ കല്ലുവെട്ടുകുഴിയിലെ സുർജിത്തിന്റെ ഭാര്യ സ്നേഹ (22) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രാത്രിയാണ് സംഭവം നടന്നത്. അര്‍ദ്ധരാത്രി 12:15ഓടെയാണ് സ്നേഹ ഒടുവിൽ വാട്സ്ആപ്പില്‍ ഓണ്ലൈനായിരുന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് സ്നേഹയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.22-year-old woman found hanging in bedroom of in-laws’ house