മലപ്പുറം: മഞ്ചേരിയിൽ വൃദ്ധയെ വീട്ടിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. 74കാരിയായ വള്ളി എന്ന് അറിയപ്പെടുന്ന സ്ത്രീയെ വീട്ടിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവായ അപ്പുണ്ണി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.Elderly woman found dead in Manjeri house fire
ദാമ്പതികൾ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതായിരികാം എന്നതാണ് പ്രാഥമിക നിഗമനം. ഏറെ നാളായി കിടപ്പിലായിരുന്ന അപ്പുണ്ണിക്ക് മനോവൈകല്യമുണ്ടായിരുന്നതായി സൂചനയുണ്ട്.
സംഭവസ്ഥലത്ത് പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. വള്ളിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
