വായ്പകൾ കുറഞ്ഞ പലിശ നിരക്കിൽ ലഭ്യമാക്കുന്നതിന് മികച്ച സിബിൽ സ്കോർ നിർണായകമാണ്. വ്യക്തിയുടെ മുൻകാല സാമ്പത്തിക ബാധ്യതകളും അവയുടെ തിരിച്ചടവുകളും അടിസ്ഥാനമാക്കിയാണ് ഈ ക്രെഡിറ്റ് സ്കോർ നിർണ്ണയിക്കപ്പെടുന്നത്. 300 മുതൽ 900 വരെയുള്ള റേഞ്ചിലാണിത് വരുന്നത്, സ്കോർ 900ന് അടുത്തിരിക്കെ വ്യക്തിയുടെ ക്രെഡിറ്റ് വിശ്വാസ്യത മികച്ചതാണെന്നു വ്യക്തമാകുന്നു.CIBIL score will now be updated in real time; RBI announces
സിബിൽ സ്കോറുമായി ബന്ധപ്പെട്ട് പുതിയ മാറ്റം വരുത്തിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). നേരത്തെ ബിസിനസ് വായ്പകളിലെ പ്രീപേയ്മെന്റ് ചാർജുകൾ ഒഴിവാക്കിയതിനു പിന്നാലെയാണ് ഈ പുതിയ പ്രഖ്യാപനം. ഇനി മുതൽ സിബിൽ സ്കോർ തത്സമയം അപ്ഡേറ്റ് ചെയ്യപ്പെടും. നിലവിൽ ഓരോ 15 ദിവസത്തിലൊരിക്കൽ മാത്രമായിരുന്നു സ്കോർ പുതുക്കിയിരുന്നത്.
ഈ മാറ്റം വായ്പദാതാക്കളും ഉപയോക്താക്കളും രണ്ടുപേരും ഒരുപോലെ പ്രയോജനപ്പെടുന്ന ഒന്നായി വിലയിരുത്തപ്പെടുന്നു. വായ്പ അടച്ച് തീർത്തതിന്റെ കുറിപ്പ് ഉടൻ സ്കോറിൽ പ്രതിഫലിക്കുന്നതോടെ, ഉപഭോക്താക്കൾക്ക് ഉടനെ പുതിയ വായ്പയ്ക്കായി അപേക്ഷിക്കാനുള്ള അവസരം ഒരുക്കും.
ട്രാൻസ് യൂണിയൻ സിബിൽ, എക്സ്പീരിയൻ, സിആർഐഎഫ് ഹൈമാർക്ക് തുടങ്ങിയ പ്രമുഖ ക്രെഡിറ്റ് വിവര ഏജൻസികൾ തത്സമയ അപ്ഡേഷൻ സംവിധാനത്തിലേക്ക് മാറണമെന്ന നിർദ്ദേശവും ആർബിഐ നൽകിയിട്ടുണ്ട്. ഭവനവായ്പ, വ്യക്തിഗത വായ്പ, വാഹനവായ്പ തുടങ്ങിയവയ്ക്ക് അപേക്ഷിക്കുന്നവർക്കും നിലവിലുള്ള വായ്പ അടച്ച് ഉടൻ പുതിയ വായ്പ എടുക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ മാറ്റം ഏറെ സഹായകരമായിരിക്കും.
