കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു. ഇന്ന് പവന് 320 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്, ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വിപണി വില 72,840 രൂപയായി. ഒരുഗ്രാമിന് നിലവിലെ വില 9,105 രൂപയാണ്. നാലു ദിവസത്തിനിടെ വിലയില്‍ ആകെ 1,500 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.Gold prices rise again
ജൂലൈയുടെ തുടക്കം മുതല്‍ തന്നെ വില കുതിച്ചുയരുകയാണ്. ഇടയ്ക്ക് നേരിയ കുറവ് വന്നെങ്കിലും ഉപഭോക്താക്കള്‍ പ്രതീക്ഷിച്ചതുപോലെയാകാതെ വില വീണ്ടും ഉയര്‍ന്നു. ഈ മാസത്തിലെ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നത്തെത്.
22 കാരറ്റ് സ്വര്‍ണത്തിന്റെ ഗ്രാമിന് ഇന്ന് 40 രൂപയാണ് വര്‍ധന. ഇന്നത്തെ വില 9,105 രൂപ. 18 കാരറ്റിന് ഇന്നലെ 35 രൂപ ഉയരുകയും ഇതോടെ ഗ്രാമിന് വില 7,470 രൂപയാകുകയും ചെയ്തു. വെള്ളിയുടെ വിലയും ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. സാധാരണ വെള്ളിയുടെ ഗ്രാമിന് വിപണി വില ഇപ്പോള്‍ 115 രൂപയാണ്, ഒരു രൂപയുടെ വര്‍ധനയോടെയാണ് ഇന്നത്തെ നിരക്ക്.