മുണ്ടക്കൈ ചൂരൽമല ദുരിതബാധിതർക്കായി സഹായഹസ്തമായി മുംബൈയിലെ മലയാളികളുടെ കൂട്ടായ്മയായ കെയർ ഫോർ മുംബൈമുന്നോട്ടുവന്നു. ദുരിതബാധിതർക്ക് പുനരധിവാസത്തിനായി സർക്കാർ തയ്യാറാക്കുന്ന ടൗൺഷിപ്പ് പദ്ധതിയിലേക്കായി 80 ലക്ഷം രൂപയാണ് സംഘടന മുഖ്യമന്ത്രിക്ക് കൈമാറിയത്. നേരത്തെ നാലു വീടുകൾ നിർമ്മിച്ച് നൽകാമെന്ന വാഗ്ദാനത്തിന്റെ ഭാഗമായാണ് ഈ ധനസഹായം.Care for Mumbai extends a helping hand to mutilated victims
സംസ്ഥാനത്തെ കോവിഡ് മഹാമാരിയും പ്രളയവും അടക്കമുള്ള വിവിധ പ്രതിസന്ധികൾ നേരിടുമ്പോഴുംകെയർ ഫോർ മുംബൈ
തുടർച്ചയായി സഹായവുമായി മുന്നോട്ടുവന്നിട്ടുണ്ട്. സംഘടനയുടെ പ്രസിഡന്റ് എം.കെ. നവാസ്, സെക്രട്ടറി പ്രിയ വർഗീസ്, ട്രഷറർ പ്രേംലാൽ, മറ്റ് ട്രസ്റ്റി അംഗങ്ങൾ എന്നിവരാണ് ഈ സഹായധനം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
