പൂനെ: ഗോവയിൽ നിന്ന് പൂനെയിലേക്ക് പോകുന്ന സ്പൈസ് ജെറ്റ് വിമാനത്തിൽ വിൻഡോയുടെ പാളി ഇളകിയതിനെത്തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി . വിമാനത്തിൻ്റെ വിൻഡോയിൽ മൂന്നോ നാലോ പാളികൾ ഇളകിയ നിലയിലായിരുന്നു, അതാണ് യാത്രക്കാർക്ക് പരിഭ്രാന്തിയുണ്ടാക്കിയത്. രാജ്യത്തെ നടുക്കിയ വിമാനപകടം മുന്നില്‍ നില്ക്കുമ്പോള് ഇത്തരം സംഭവങ്ങൾ ഉണ്ടാവുന്നത് എല്ലാവരെയും ഭയപ്പെടുത്തുമെന്നും യാത്രക്കാര്‍ പറയുന്നത്.Passengers panic as window shakes during SpiceJet flight
അതേസമയം, ഭയപ്പെടേണ്ട സാഹചര്യമൊന്നുമില്ലായിരുന്നുവെന്ന് സ്പൈസ് ജെറ്റ് അറിയിച്ചു. “ഇളകിയത് കോസ്മിക് വിൻഡോ ഫ്രെയിമാണ്, വിമാനത്തിന്റെ സുരക്ഷയോ പ്രവർത്തന സമഗ്രതയോ അതിൽ നിന്നും ബാധിച്ചിട്ടില്ല. ലാൻഡിംഗിന് ശേഷം വിൻഡോ ശരിയാക്കി,” – എന്നായിരുന്നു കമ്പനി പ്രതികരണം.
