ആലപ്പുഴ: ആലപ്പുഴയിലെ ഓമനപ്പുഴയിൽ 28 വയസ്സുള്ള മകളെ അച്ഛൻ കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ഏയ്ഞ്ചൽ ജാസ്മിൻ എന്ന യുവതിയെയാണ് അച്ഛൻ, ഫ്രാൻസിസ്, തോർത്ത് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.Father kills daughter in Omanapuzha; Police continue investigation
ആദ്യഘട്ടത്തിൽ ഇത് ആത്മഹത്യയാണെന്നായിരുന്നു സംശയം. എന്നാൽ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വഴക്കിനിടയിൽ അച്ഛൻ തന്നെ മകളെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നിലുള്ള കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യുകയാണ്.
