പാലക്കാട്: അമ്മയുടെ കൺമുന്നിൽ സ്കൂൾ ബസ് ഇടിച്ച് ആറ് വയസ്സുകാരന് ദാരുണാന്ത്യം . പട്ടാമ്പി പുലശ്ശേരിക്കര സ്വദേശി ആരവ് ആണ് അപകടത്തിൽപെട്ട് മരണപ്പെട്ടത്.Six-year-old dies tragically after being hit by school bus
കഴിഞ്ഞ ദിവസമായിരുന്നു അപകടം. സ്കൂൾ വിട്ട ശേഷം കുട്ടി അമ്മയുടെ കൈ പിടിച്ച് വീട്ടുമുറ്റത്ത് നടക്കുകയായിരുന്നു. ഈ സമയത്താണ് ആരവ് അമ്മയുടെ കൈ വിട്ട് അപ്രതീക്ഷിതമായി ഓടിയതും എതിര് ദിശയില്‍ നിന്നെത്തിയ സ്കൂൾ ബസ് കുട്ടിയെ ഇടിച്ചതും.
ഗുരുതരമായി പരിക്കേറ്റ ആരവിനെ ആദ്യം പട്ടാമ്പിയിലെ ആശുപത്രിയിലും പിന്നീട് പെരുന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികില്‍സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.