മുംബൈ: ഒരാള്‍ “ഐ ലവ് യു” എന്ന് പറയുന്നത് ലൈംഗിക അതിക്രമമായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. 2015-ൽ 17 വയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തിൽ മൂന്ന് വർഷം ശിക്ഷ അനുഭവിച്ച 35കാരന്റെ അപ്പീൽ കേസിൽ ഈ നിർണായക നിരീക്ഷണമാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്.Saying I love you is not harassment: Bombay High Court
ജസ്റ്റിസ് ഊര്‍മിള ജോഷി ഫാല്‍ക്കെയുടെ അധ്യക്ഷതയിലുളള ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. “ഐ ലവ് യു” എന്നത് ഒരു വ്യക്തിയുടെ വികാരങ്ങളുടെ പ്രകടനമാണെന്നും, അതിന് ലൈംഗിക ഉദ്ദേശമുണ്ടെന്ന് യാഥാര്‍ത്ഥ്യത്തിൽ തെളിയിക്കാനായില്ലെങ്കില്‍ അതിന് കീഴിൽ ലൈംഗിക പീഡനക്കുറ്റം ചുമത്താനാവില്ലെന്നും കോടതി വ്യക്തമാക്കി.
കോടതി ചൂണ്ടിക്കാട്ടിയത് പ്രകാരം, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ സ്പർശിക്കുക, മോശമായി സംസാരിക്കുക, അശ്ലീല ആംഗ്യങ്ങൾ കാണിക്കുക തുടങ്ങിയവയാണ് ലൈംഗിക അതിക്രമത്തിൽ പെടുന്നതെന്നും, സ്നേഹപ്രകടനം മാത്രമായി ഉള്ള “ഐ ലവ് യു” എന്ന് പറയുന്നത് അത്തരമൊരു കുറ്റമല്ല എന്നും വ്യക്തമാക്കിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട്, സ്കൂളിൽ നിന്ന് മടങ്ങുന്ന പെൺകുട്ടിയെ കൈയില്‍ പിടിച്ച ശേഷം “ഐ ലവ് യു” എന്ന് പറഞ്ഞ യുവാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. പിന്നീട് കുട്ടി വീട്ടില്‍ ഈ വിവരം അറിയിക്കുകയും പിതാവ് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. സെഷൻസ് കോടതി ഇയാളെ മൂന്ന് വർഷം തടവിന് വിധിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി കേസിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി.
