തൃശൂര്‍: ചേലക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരളയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച എന്‍.കെ. സുധീര്‍ ബിജെപിയിലേക്ക് നീങ്ങുന്നു. ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയതായി ലഭിക്കുന്ന സൂചനകള്‍ ഉണ്ട്.N.K. Sudhir joins BJP
പി.വി. അന്‍വര്‍ യുഡിഎഫില്‍ ചേരാനുള്ള നീക്കം വൈകിപ്പിക്കുന്ന സാഹചര്യത്തിലാണ് സുധീര്‍ പാര്‍ട്ടി വിടുന്നത്. മുന്‍ എഐസിസി അംഗമായിരുന്നു സുധീര്‍.
അതേസമയം, പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്തിരെ നടപടി സ്വീകരിച്ചിരുന്നു. മൂന്ന് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതായി ടിഎംസി നേതാവ് പി.വി. അന്‍വര്‍ ഫേസ്ബുക്ക് വഴി അറിയിച്ചിരുന്നു.
ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ഥിയായ യു.ആര്. പ്രദീപ് വിജയിച്ചപ്പോള്‍ എന്‍.കെ. സുധീര്‍ 3920 വോട്ടുകള്‍ നേടിയിരുന്നു. “കമ്മ്യൂണിസ്റ്റ് കോട്ടയിലായാലും 4000 വോട്ട് കിട്ടിയത് വലിയ നേട്ടമാണ്,” എന്നായിരുന്നു സുധീര്‍ അന്നത്തെ പ്രതികരണം.
