കൊല്ലം ജില്ലയിലെ ചിതറയിൽ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ കുപ്പിച്ചില്ല് .കുപ്പിച്ചില്ല് തൊണ്ടയിൽ കുടുങ്ങി പരിക്കേറ്റ കിളിത്തട്ട് സ്വദേശി സൂരജ് ആണ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുന്നത്.Bottle gourd in biryani; young man hospitalized
സൂരജ് ചിതറയിലെ എൻആർ ഹോട്ടലിൽ നിന്നും നാല് ബിരിയാണി പാഴ്സലായി വാങ്ങിയതിൽ ഒന്ന് കഴിക്കുന്നതിനിടെ ആണ് അപകടം സംഭവിച്ചത്. എല്ല് ആണെന്ന് കരുതി എന്നാൽ ചില്ല് വായിൽ നിന്ന് പൊട്ടിയപ്പോൾ ആണ് മനസിലായത്.
നിലവിൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് യുവാവ്. അധികൃതർ കൃത്യമായി പരിശോധന നടത്താത് കൊണ്ടാണ് ഇത്തരത്തിൽ സംഭവങ്ങളുണ്ടാകുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. ഹോട്ടലിനെതിരെ പൊലീസിലും ഭക്ഷ്യസുരക്ഷവിഭാഗത്തിനും പരാതി നൽകിയിട്ടുണ്ട്.
