
വാഴപ്പഴം നമ്മിൽ പലർക്കും ഇഷ്ടമാണ്. ഏത് കാലാവസ്ഥയിലുമാണ് വാഴപ്പഴം എളുപ്പത്തിൽ ലഭിക്കുക. പൊട്ടാസ്യം, മഗ്നീഷ്യം, നാരുകൾ എന്നിവയുടെ സമൃദ്ധമായ സാന്നിധ്യത്തോടെ, ഇത് ശരീരത്തിന് തല്‍ക്ഷണ ഊർജം നൽകുന്ന ഒരു “ഇൻസ്റ്റന്റ് എനർജി ബൂസ്റ്റർ” ആയി പ്രവർത്തിക്കുന്നു.Fever and cold: Should you eat bananas?
വിശന്നിരിക്കുമ്പോൾ ഒരു വാഴപ്പഴം കഴിച്ചാൽ മതി – ദാഹവും ക്ഷീണവും അകറ്റാൻ ഇതിന് കഴിയും. ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർധിപ്പിക്കാനും വാഴപ്പഴം അത്യുത്തമമാണ്.
പനിയും ജലദോഷവും ഉള്ളപ്പോൾ വാഴപ്പഴം കഴിക്കുന്നത് ശരിയാണോ എന്നത് പലർക്കും ഉള്ള സംശയമാണ്. പലരും വിശ്വസിക്കുന്നത്, ഇത്തരമൊരു സമയത്ത് വാഴപ്പഴം കഴിക്കുന്നത് രോഗാവസ്ഥയെ വഷളാക്കും എന്നാണ്. പ്രത്യേകിച്ച് കഫം കൂടാൻ കാരണമാകുമെന്നാണ് പൊതുവായ ധാരണ.
വാഴപ്പഴം തന്നെ രോഗകാരണമല്ല. ജലദോഷം, പനി എന്നിവക്ക് കാരണമാകുന്നത് വൈറസുകളാണ് – പഴം അല്ല. വാഴപ്പഴം കഫം കൂട്ടാനുള്ള സാധ്യത ഉണ്ടെങ്കിലും, അതിനെ പൂർണ്ണമായും ഒഴിവാക്കേണ്ടതില്ലെന്നും പറയുന്നു.ജലദോഷമുള്ളപ്പോൾ വെളുത്തുള്ളി, തുളസി, മഞ്ഞള്‍, ബദാം, നെല്ലിക്ക, നാരങ്ങ, മധുരക്കിഴങ്ങ് എന്നിവ കഴിക്കുന്നത് നല്ലതാണ് ഇവ ശരീരത്തെ ചൂടാക്കി നിര്‍ത്താന്‍ സഹായിക്കുമെന്നും പറയുന്നു.