തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു കെമിക്കൽ നിർമ്മാണ യൂണിറ്റിൽ തിങ്കളാഴ്ച രാവിലെ ഉണ്ടായ ശക്തമായ സ്ഫോടനത്തിൽ 10 തൊഴിലാളികൾ മരണപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശക്തമായ സ്ഫോടനത്തിൽ പൂർണ്ണമായി തകർന്ന കെട്ടിടത്തിൽ നിന്നാണ് അഗ്നിശമന സേന അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തിയത്.Telangana chemical explosion: Ten workers killed
രാവിലെ 9.37ന് തീപിടിത്തം സംഭവിച്ചതായി അധികൃതർ അറിയിച്ചു. അപകടസ്ഥലത്തെ നിയന്ത്രിക്കാനായി പട്ടാഞ്ചേരു,സംഗറെഡ്ഡി, കുക്കാട്ട്പള്ളി, മാധാപൂർ, ജീഡിമെറ്റ്ല, രാജേന്ദ്രനഗർ തുടങ്ങിയ ഫയർ സ്റ്റേഷനുകളിൽ നിന്ന് 11 യൂണിറ്റ് അഗ്നിശമന വാഹനങ്ങൾ വിന്യസിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
