കോട്ടയം: ഈരാറ്റുപേട്ട പനയ്ക്കപാലത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
ഈരാറ്റുപേട്ടയിലെ സൺറൈസ് ആശുപത്രിയിൽ നഴ്സിംഗ് സൂപ്രണ്ട് ആയ രശ്മിയും, കരാർ പണികൾ നടത്തിയ ഭർത്താവ് വിഷ്ണുവുമാണ് മരിച്ചത്. കെട്ടിപ്പിടിച്ച നിലയിൽ ഇരുവരുടെയും മൃതദേഹങ്ങളാണ് അവരുടെ വാടകവീട്ടിനകത്ത് നിന്നും ഇന്ന് രാവിലെ കണ്ടെത്തിയത്.Death of Erattupetta couple: More details released
പോലീസ് നൽകുന്ന പ്രാഥമിക നിഗമനമനുസരിച്ച്, ദമ്പതികൾ ആത്മഹത്യ ചെയ്തതാകാമെന്നാണു സംശയം. എന്നാൽ, മരണത്തിനുള്ള വ്യക്തമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. വിവരങ്ങൾ പ്രകാരം, ദമ്പതികൾക്ക് ചില സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്.
ഇന്ന് രാവിലെ വിഷ്ണുവിന്റെ അമ്മ മകനെയും മരുമക്കളെയും ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് അവർ വീട്ടിലേക്ക് എത്തി. വാതിൽ തുറന്ന നിലയിലായിരുന്നുവെങ്കിലും കിടപ്പുമുറി ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. മുറി തുറന്നപ്പോൾ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പോലീസ് നൽകിയ വിവരപ്രകാരം, ഇരുവരുടെയും കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു. കെട്ടിപ്പിടിച്ച നിലയിൽ ആയിരുന്നു മൃതദേഹങ്ങൾ. ആത്മഹത്യയെന്ന് കരുതുമ്പോഴും, സംഭവത്തെപ്പറ്റിയുള്ള അന്വേഷണം തുടരുകയാണ്.
