ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും ലക്ഷ്യമാക്കി ഫത്വ പുറപ്പെടുവിച്ച് ഇറാൻ. “ദൈവത്തിന്റെ ശത്രുക്കൾ” എന്ന് മുദ്രകുത്തി, പ്രമുഖ ശിയ മതപണ്ഡിതൻ ആയതുല്ലാ നാസർ മകരേം ഷിറാസിയാണ് ഈ പ്രഖ്യാപനം നടത്തിയത്.Iran issues fatwa against Trump and Netanyahu
ഇസ്ലാമിക ആധിപത്യം ഭീഷണിപ്പെടുത്തുന്ന ലോക നേതാക്കളെ അധികാരത്തിൽ നിന്ന് അകറ്റാൻ എല്ലാ മുസ്ലിംകൾക്കും അദ്ദേഹം ആഹ്വാനം ചെയ്തു. ഇസ്ലാമിക രാജ്യത്തെയോ നേതാക്കളെയോ ഭീഷണിപ്പെടുത്തുന്ന ഏതൊരുവ്യക്തിയെയും അല്ലെങ്കിൽ ഭരണകൂടത്തെയും “മോഹറേബ്” അഥവാ “യുദ്ധപ്രഭു” എന്ന നിലയിൽ കണക്കാക്കണമെന്ന് ഷിറാസി വ്യക്തമാക്കി.
ഇറാനിയൻ നിയമപ്രകാരം “മോഹറേബ്” ആണെന്ന് വിധിക്കപ്പെട്ടവർക്ക് വധശിക്ഷ, കുരിശിലേറ്റൽ, അവയവങ്ങൾ മുറിച്ചു മാറ്റൽ, അല്ലെങ്കിൽ ദേശനിര്വാസനം പോലെയുള്ള കടുത്ത ശിക്ഷകൾ നേരിടേണ്ടി വരുമെന്നതാണ് നിയമം.
അത്തരം ആളുകൾക്ക് മുസ്ലിം സമൂഹങ്ങളിൽ നിന്നോ ഇസ്ലാമിക രാഷ്ട്രങ്ങളിൽ നിന്നോ ലഭിക്കുന്ന പിന്തുണയും സഹകരണവും ഹറാമാണെന്നും അതായത് മതപരമായി നിരോധിതമാണെന്നും ഫത്വയിൽ വ്യക്തമാക്കിയിട്ടുണ്ട്.
തന്റെ മതകർത്തവ്യം നിർവഹിക്കുന്നതിനിടയിൽ ഒരു മുസ്ലിംനു എന്തെങ്കിലും നഷ്ടങ്ങൾ നേരിടേണ്ടി വന്നാൽ, അത് പോരാളിയായി പ്രതിഫലിക്കുമെന്നും ഫത്വയിൽ ഷിറാസി പറയുന്നു.
