കേരളത്തിലെ ചില്ലറ വിപണിയില്‍ വെളിച്ചെണ്ണ വില കിലോയ്ക്ക് ₹450 കടന്ന് മുന്നേറുകയാണ്. കൊച്ചിയിലെ മൊത്തവിപണിയില്‍ ഇന്നലെ വെളിച്ചെണ്ണ ക്വിന്റലിന് ₹38,200 ആയി ഉയർന്നപ്പോള്‍, തൃശൂരില്‍ അത് ₹38,800 എത്തുകയായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ കിലോയ്ക്ക് ₹100 വരെ വിലവര്‍ധനയാണ് രേഖപ്പെടുത്തിയത്.Coconut oil price crosses Rs 450 per kg
കേരളത്തിലേക്ക് തേങ്ങയും കൊപ്രയും എത്തുന്നത് പ്രധാനമായും തമിഴ്നാട്ടില്നിന്നായതിനാല് അവിടെ അനുഭവപ്പെടുന്ന കൊപ്രാക്ഷാമമാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. നിലവില്‍ ചില്ലറ വിപണിയില്‍ വില ₹450 മുതല്‍ ₹470 വരെ എത്തിക്കഴിഞ്ഞു. മൊത്തവിപണിയില്‍ ദിവസേനയും വില കൂടുന്ന സാഹചര്യമുണ്ടാകുമ്പോള്‍, ഓണക്കാലത്തോടെ വെളിച്ചെണ്ണ വില ₹500 കടക്കാനുളള സാധ്യതയുണ്ട്.
