മഹാരാഷ്ട്രയിലെ ജൽന ജില്ലയിൽ പ്രവർത്തിക്കുന്ന സർക്കാർ ആശുപത്രിയിൽ ഗുരുതര വീഴ്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രസവത്തിനിടെ യുവതിയുടെ വയറ്റിൽ മെഡിക്കൽ ജെല്ലിക്ക് പകരം ഹൈഡ്രോക്ലോറിക് ആസിഡ് പുരട്ടി. ഖപർഖേഡ സ്വദേശിനിയായ ഷീല ഭലേറാവു എന്ന യുവതിയുടെ വയറ്റിലാണ് പ്രസവത്തിനിടെ ഹൈഡ്രോക്ലോറിക് ആസിഡ് പുരട്ടിയത്.Serious mistake at Jalna Hospital: Acid applied instead of jelly
ഖപർഖേഡ സ്വദേശിനിയായ യുവതിക്ക് ചികിത്സ നൽകിയപ്പോഴാണ് അപകടം നടന്നത്. അധികൃതരുടെ വിശദീകരണംപ്രകാരമാണ് ഈ സംശയാസ്പദ സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്തറിയുന്നത്. ആശുപത്രിയിലെ ശുചീകരണ തൊഴിലാളി ഓപ്പറേഷൻ തിയേറ്റർ വൃത്തിയാക്കുന്നതിനിടെ, ആസിഡ് തെറ്റായി മെഡിസിൻ ട്രേയിൽ വെച്ചുവെന്നാണ് റിപ്പോർട്ട്. പിന്നീട് അതാണ് നഴ്സ് ജെല്ലെന്ന് തെറ്റിദ്ധരിച്ച് പ്രസവ സമയത്ത് യുവതിയുടെ വയറ്റിൽ പുരട്ടിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
ജില്ലാ സിവിൽ സർജൻ ഡോ. ആർ.എസ്. പാട്ടീൽ മാധ്യമങ്ങളോട് പ്രതികരിക്കുമ്പോൾ, സംഭവത്തിൽ ഗുരുതര അശ്രദ്ധ സംഭവിച്ചിട്ടുണ്ടെന്നും, ഉത്തരവാദികളായവർക്ക് എതിരെ കർശന നടപടി എടുക്കുമെന്നും വ്യക്തമാക്കി
