മലപ്പുറം:ലപ്പുറത്ത് ചികിത്സ കിട്ടാതെ കുട്ടി മരിച്ചതായി പരാതി. മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങിലാണ് സംഭവം. മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ ആണ് മരിച്ചത്. അക്യുപങ്ചറിസ്റ്റുകളായ ഹിറ ഹറീറയും നവാസും കുട്ടിയുടെ മാതാപിതാക്കളാണ്.One-year-old boy dies after not receiving treatment in Malappuram
കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമായിരുന്നിട്ടും ശാസ്ത്രീയ ചികിത്സ നൽകാൻ രക്ഷിതാക്കൾ തയാറായില്ലെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും പരാതിയുണ്ട്. സമൂഹമാധ്യമങ്ങളിൽ അക്യുപങ്ചർ ചികിത്സയെ ഈ ദമ്പതികൾ പ്രോത്സാഹിപ്പിച്ച് ശാസ്ത്രീയ ചികിത്സാ രീതികളെ തുറന്നെതിർക്കുന്നതായും ആരോപണമുണ്ട്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കുഞ്ഞ് മരിച്ചത്. ഇന്ന് രാവിലെ മൃതദേഹം കബറടക്കി. പോസ്റ്റ്മോർട്ടം നടത്തേണ്ടി വരുമെന്ന നിലപാടാണ് ആരോഗ്യവകുപ്പിനുള്ളത്. സംഭവത്തിൽ കോട്ടക്കൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
