മുംബൈ: മോഡലും നടിയുമായ ഷെഫാലി ജരിവാല (42) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മുംബൈയിലെ ബെല്ലെവ്യൂ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണം എന്നാണു പ്രാഥമിക വിവരം.Model and actress Shefali Jariwala passes away
ഭര്‍ത്താവും നടനുമായ പരാഗ് ത്യാഗിയും മറ്റ് ചിലരും ചേര്‍ന്നാണ് ഷെഫാലിയെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൂപ്പര്‍ ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെടുന്നത് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷം മാത്രമായിരിക്കും. മുംബയ് പോലീസ് ഷെഫാലിയുടെ അന്ധേരി വസതിയില്‍ പരിശോധന നടത്തി.
2002-ല്‍ പുറത്തിറങ്ങിയ ‘കാന്താ ലഗാ’ റീമിക്സ് ആല്‍ബത്തിലൂടെയാണ് ഷെഫാലി ജരിവാല പ്രേക്ഷകശ്രദ്ധ നേടുന്നത്. ഈ മ്യൂസിക് വീഡിയോയാണ് അവരെ ”കാന്താ ലഗാ ഗേള്‍” എന്നുപേരെടുപ്പിച്ചത്. വലിയ ഹിറ്റായ ഈ ആല്‍ബം ഷെഫാലിയെ തത്സമയം പ്രശസ്തിയിലേക്ക് കൊണ്ടുചേര്‍ത്തു.
ശേഷം 2004-ല്‍ പുറത്തിറങ്ങിയ സല്മാന് ഖാനും അക്ഷയ് കുമാറും പ്രിയങ്ക ചോപ്രയും അഭിനയിച്ച ‘മുജ്സെ ഷാദി കരോഗി’ എന്ന ചിത്രത്തില്‍ ഷെഫാലി ഒരു ക്യാമിയോ വേഷത്തിലെത്തി. 2019-ല്‍ ‘ബിഗ് ബോസ് 13’ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരമാറി വീണ്ടും ശ്രദ്ധേയയായത്.
