തിരുവനന്തപുരം: കാവിക്കൊടി കൈയിൽ പിടിച്ച ഭാരതമാതാവിന്റെ ചിത്രം സര്‍ക്കാര്‍ പരിപാടിയിൽ പ്രദര്‍ശിപ്പിച്ചതിനെതിരെ എതിർപ്പ് അറിയിച്ച് മുഖ്യമന്ത്രി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ഔദ്യോഗികമായി കത്തയച്ചാണ് എതിർപ്പ് രേഖപ്പെടുത്തിയത്.Bharatamba controversy: Chief Minister expresses opposition to Governor
ഭരണഘടനയെ അടിസ്ഥാനമാക്കിയുള്ള ദേശീയ ചിഹ്നങ്ങൾ മാത്രമേ സർക്കാർ വേദികളിൽ ഉപയോഗിക്കാവൂ എന്നാണ് കത്തിൽ മുഖ്യമന്ത്രിയുടെ ആവശ്യം. മതേതരത്വത്തെ വെല്ലുവിളിക്കുന്ന സംഘടനകളുടെ ചിഹ്നങ്ങൾ, ബിംബങ്ങൾ എന്നിവ ഔദ്യോഗിക ചടങ്ങുകളിൽ ഉള്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് വിരുദ്ധമായ ആ സാഹചര്യം ഉണ്ടാകരുതെന്നും മുഖ്യമന്ത്രിയുടെ കത്തിൽ പരാമർശം.
ഈ വിഷയത്തിൽ ഗവർണറുടെ ഔദ്യോഗിക പ്രതികരണം ഇന്ന് തന്നെ സര്‍ക്കാരിന് കൈമാറുമെന്നാണ് സൂചന.
