തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലെയും അന്വേഷണം പ്രത്യേക അന്വേഷണ സംഘം (SIT) അവസാനിപ്പിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മൊത്തം 34 കേസുകളാണ് അവസാനിപ്പിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.Hema report: SIT closes all cases
എസ്ഐടിക്ക് മുന്നില്‍ മൊഴി നല്കാന് തയാറായ അതിജീവിതര്‍ക്ക് എല്ലാ സഹായവും നല്‍കിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഹേമ കമ്മിറ്റിക്ക് മുമ്പില്‍ മൊഴി നല്കിയ ചിലര്‍ എസ്ഐടിയുമായി സഹകരിച്ചില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് എല്ലാ കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ചതെന്ന് വിശദീകരണമുണ്ട്.
മൊഴി നല്കാന് ആരെയും എസ്ഐടി നിര്‍ബന്ധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കി. സിനിമാ മേഖലയിലെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കാന്‍ എസ്ഐടിയുടെ നോഡല്‍ ഏജന്‍സി തുടരണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പുതിയ നിയമം കൊണ്ടുവന്നാല്‍, അത് തൊഴിൽ സ്ഥലങ്ങളിലെ ലൈംഗിക പീഡനത്തിനെതിരെ നിലവിലുള്ള നിയമത്തെ ബാധിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. പുതിയ നിയമം നിലവിൽ വരുന്നത് വരെ കോടതിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങൾ തുടരുമെന്നും വ്യക്തമാക്കി.
