പാലക്കാട്: തച്ചനാട്ടുകാരയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ ആശീർ നന്ദ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. ചോളോട് സ്വദേശിനിയായ ആശീർ നന്ദയെ കഴിഞ്ഞ ദിവസം വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മരണത്തിന് പിന്നിൽ സ്കൂളിലെ അധ്യാപകരുടെ മാനസിക പീഡനമാണെന്നാരോപിച്ച് ആശീറിന്റെ കുടുംബം രംഗത്തെത്തി. ശ്രീകൃഷ്ണപുരം സെൻറ് ഡൊമിനിക് സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു ആശീർ.Student’s suicide: Allegation of mental harassment by teachers
ഒന്നര മാർക്ക് കുറഞ്ഞതിനെ തുടർന്നാണ് അധ്യാപകർ ആശീറിനെ അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതെന്ന് അച്ഛൻ പ്രശാന്തും ബന്ധുക്കളും ആരോപിക്കുന്നു. പുതിയ അധ്യയന വർഷം തുടങ്ങിയതിന്റെ പിന്നാലെ കുട്ടിയെ ഡിവിഷൻ മാറ്റിയിരുത്തുകയും, ഇനി മാർക്ക് കുറഞ്ഞാൽ എട്ടാം ക്ലാസിൽ തന്നെ തുടരണം എന്ന വ്യവസ്ഥ കുട്ടിയുടെ സ്വന്തം കൈപ്പടയിൽ എഴുതി വാങ്ങിയതായും കുടുംബം ആരോപിച്ചു.
മാതാപിതാക്കളെ വിളിച്ചുവരുത്തിയാണ് കുട്ടിയെ കൊണ്ട് ഇങ്ങനെ എഴുതി വാങ്ങിപ്പിച്ചത്. ഇതിന്റെ മനോവിഷമത്തിലാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് രക്ഷിതാക്കൾ ആരോപിച്ചു. വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
