തിരുവനന്തപുരം: ദിയ കൃഷ്ണയുടെ ആഭരണക്കടയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടില്‍ ജീവനക്കാരെ തട്ടിക്കൊണ്ടുപോയതായി തെളിയിക്കുന്ന തെളിവുകള്‍ ഇല്ലെന്നു പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. കേസിൽ പ്രതികളായ ജീവനക്കാർക്കെതിരായ മുൻകൂർ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ ശക്തമായി എതിർപ്പുനൽകിയില്ല.Fraud at Diya’s firm: No evidence of abduction of employees
തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ജീവനക്കാരിയായ വിനിതയുടെ ഭര്‍ത്താവിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. വിനിതയുള്പ്പെടെ മൂന്ന് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വീണ്ടും വാദം നടക്കും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഹർജി പരിഗണിച്ചുവരികയാണ്.
അതേസമയം, ജീവനക്കാർ തട്ടിപ്പ് നടത്തിയതായി വ്യക്തമായ രേഖകള്‍ ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ഇതുവരെയും ആരോപണ വിധേയര്‍ അന്വേഷണവുമായി സഹകരിച്ചിട്ടില്ലെന്നും, അവരുടെ കസ്റ്റഡി ആവശ്യമായതിനാലാണ് ചോദ്യം ചെയ്യേണ്ടത് എന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ വ്യക്തമാക്കി.
