ബെയ്ജിങ്: ചൈനയിലെ ഗവേഷകർ നടത്തിയ ഒരു പുതിയ പഠനത്തിൽ, വവ്വാലുകളിൽ നിന്ന് 22 പുതിയ വൈറസുകൾ കണ്ടെത്തിയതായി റിപ്പോർട്ടുകൾ. ഇവയിൽ കുറഞ്ഞത് രണ്ട് വൈറസുകൾ മനുഷ്യരെ നേരിട്ട് ബാധിക്കുന്നതും അതീവ അപകടകാരികളുമായ ഹെന്‍ഡ്രയും ഹെനിപയുമായി സാദൃശ്യമുള്ളതുമാണ്. ഈ വൈറസുകൾ കാരണം ശ്വാസകോശം, തലച്ചോർ എന്നിവയെ ബാധിക്കുന്ന ഗുരുതര രോഗങ്ങൾ ഉണ്ടാകാനിടയുണ്ടെന്ന് റിപ്പോർട്ട് ചെയ്യുന്നു.New viruses discovered in bats in China
2017 മുതൽ 2021 വരെ ചൈനയിലെ യുനാൻ പ്രവിശ്യയിൽ ശേഖരിച്ച 142 വവ്വാലുകളിലാണ് ഈ കണ്ടെത്തലുകൾ. ജനിതക ക്രമവിശകലനത്തിലൂടെ ഇവ തിരിച്ചറിയുകയായിരുന്നുവെന്ന് ഗവേഷകർ അറിയിച്ചു. അതേസമയം, ചില വൈറസുകൾ മനുഷ്യരിലും കന്നുകാലികളിലും വ്യാപിക്കുന്ന സാധ്യതയ്ക്കുള്ള മുന്നറിയിപ്പും പഠനത്തിൽ ഉണ്ട്.
റിപ്പോർട്ടിൽ പറയുന്നതനുസരിച്ച്, ഈ രണ്ട് പ്രധാന വൈറസുകൾ മനുഷ്യർക്ക് ബാധിക്കുമ്പോൾ മരണനിരക്ക് 75 ശതമാനത്തിലേയ്ക്ക് എത്താൻ സാധ്യതയുണ്ട്.
പഠനത്തിൽ, ക്ലോസിയെല്ലാ യുനാനെന്സിസ് എന്ന പുതിയ ഏകകോശ പരാദവും കുറച്ച് അജ്ഞാത ബാക്ടീരിയകളും കൂടി കണ്ടെത്തിയിട്ടുണ്ട്. 2019-ലെ കോവിഡ്-19 പാൻഡെമിക്കിന് ശേഷം ചൈനയിൽ നിന്നും ഇത്തരത്തിലുള്ള വലിയ കണ്ടെത്തലുകൾ ഉണ്ടാകുന്നത് ശ്രദ്ധേയമാണ്.
വൈറസ് കണ്ടെത്തിയ യുനാൻ പ്രവിശ്യ, 1998-ൽ നിപ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട മലേഷ്യക്ക് അതിപ്രായമായ പ്രദേശമാണെന്നത് കൂടി ഈ പഠനത്തെ കൂടുതൽ ഗൗരവത്തിലാക്കുന്നു.
പുതിയ പഠനത്തില്‍ വവ്വാലുകളെ ജനവാസ കേന്ദ്രങ്ങളില്‍ സ്ഥിതി ചെയ്യുന്ന പഴത്തോട്ടങ്ങള്‍ക്ക് സമീപമാണ് കണ്ടെത്തിയത്. വവ്വാലുകളുടെ മൂത്രത്തിലൂടെ ഹെനിപാവൈറസുകള് പകരാന്‍ സാധ്യതയുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. വവ്വാലുകളുടെ മൂത്രം കലര്‍ന്ന വെള്ളമോ അല്ലെങ്കില്‍ പഴങ്ങളോ വഴി മനുഷ്യരിലേയ്ക്ക് അപകടകാരികളായ വൈറസുകള്‍ എത്തുകയും ഇത് മറ്റൊരു മഹാമാരി പൊട്ടിപ്പുറപ്പെടാന്‍ കാരണമായേക്കാമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്കുന്നു. വൈറസുകള്‍ വവ്വാലുകളുടെ വൃക്കകളിലാണ് കാണപ്പെടുന്നത്. നിപ ആദ്യമായി പ്രത്യക്ഷപ്പെട്ട മലേഷ്യയുമായുള്ള യുനാന്‍ പ്രദേശത്തിന്റെ സാമീപ്യം, വൈറസിന്റെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു.
അതേസമയം, വവ്വാലുകളെ കുറിച്ചും കൊറോണ വൈറസുകളെക്കുറിച്ചുള്ള പഠനത്തിനും പേരുകേട്ട വുഹാന്‍ വൈറസ് ഗവേഷണ കേന്ദ്രത്തില്‍ നിന്ന് വൈറസ് ചോര്‍ന്നതോടെയാണ് ലക്ഷക്കണക്കിന് പേരുടെ മരണത്തിനിടയാക്കിയ കോവിഡ് പൊട്ടിപ്പുറപ്പെടലിന് കാരണമായതെന്ന സിദ്ധാന്തങ്ങളും നിലനില്‍ക്കുന്നുണ്ട്.
