കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ കൊലപാതക ഹിറ്റ്ലിസ്റ്റിൽ കേരളത്തിൽ നിന്നുള്ള 977 പേരുണ്ട് എന്നാണ് ദേശീയ അന്വേഷണ ഏജൻസി (NIA) കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.977 people in Kerala face life-threatening situation: NIA report
ഹിറ്റ്ലിസ്റ്റിൽ മുൻ ജില്ലാ ജഡ്ജിയുള്പ്പെടെയുള്ളവരുടെ പേരുകളുമുണ്ട്. ശ്രീനിവാസൻ വധക്കേസിലെ പ്രതികളിൽ നിന്ന് വിവിധ പട്ടികകളാണ് എൻഐഎ കണ്ടെടുത്തത്. പ്രതി സിറാജുദ്ദീനിൽ നിന്ന് 240 പേരുടെ പട്ടികയും, അബ്ദുൽ വഹാബിന്റെ പേഴ്സിൽ നിന്ന് കണ്ടെടുത്ത 5 പേരുടെ ഹിറ്റ് ലിസ്റ്റിലാണ് മുൻ ജില്ലാ ജഡ്ജിയുടെ പേരുള്ളത്.
അയൂബിന്റെ വീട്ടിൽ നിന്ന് 500 പേരുടെ പട്ടികയും, മുഹമ്മദ് സാദിഖിന്റെ കൈവശം ഉണ്ടായിരുന്നത് 232 പേരുടെ പട്ടികയുമാണ്.
ഇവയെല്ലാം, ശ്രീനിവാസൻ കൊലക്കേസിലെ പ്രതികളായ മുഹമ്മദ് ബിലാൽ, റിയാസുദ്ദീൻ, അൻസാർ കെ പി, സഹീർ എന്നിവരുടെ ജാമ്യാപേക്ഷയെ എതിർത്തപ്പോഴാണ് എൻഐഎ വിശദമാക്കി കോടതിയിൽ അവതരിപ്പിച്ചത്.
എറണാകുളം ആലുവയിലെ പെരിയാർ വാലി ക്യാമ്പസ് പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലന കേന്ദ്രമായിരുന്നുവെന്നും അത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം തീവ്രവാദ സ്വത്തായി കണ്ടുകെട്ടിയതാണെന്നും എൻഐഎ വ്യക്തമാക്കി.
ജാമ്യ ഹർജികൾ നിരാകരിച്ചുകൊണ്ട് എൻഐഎയുടെ പ്രത്യേക കോടതി ജഡ്ജി പി കെ മോഹൻദാസ് പറഞ്ഞു: “ഹർജിക്കാർക്കെതിരായ ആരോപണങ്ങൾ ഗൗരവമുള്ളതാണ്. അന്തിമ റിപ്പോർട്ട് ഇതിനകം സമർപ്പിച്ചിട്ടുണ്ട്. കേസിൽ വിചാരണ ഉടനാരംഭിക്കും.
