ഇടുക്കി: നെടുങ്കണ്ടം പടിഞ്ഞാറേ കവലയിൽ ബസിൽ നിന്ന് വഴുതിവീണ വയോധികയ്ക്ക് ഗുരുതര പരിക്ക്. കല്ലാർ സ്വദേശിനിയായ ശാന്തമ്മ (75) ആണ് അപകടത്തിൽ പെട്ടത്. ഇരു കാലുകളുടെയും തുടയിലേക്ക് ബസ് കയറിയിറങ്ങിയതിനെ തുടർന്നാണ് പരിക്ക് ഗുരുതരമായത്.Elderly woman seriously injured after falling from bus in Idukki
യാത്രക്കാരെ കയറ്റുന്നതിനായി ബസ് റോഡിന്റെ നടുവിൽ നിർത്തിയ ശേഷമാണ് സംഭവം. യാത്രക്കാർ എല്ലാം കയറുന്നതിന് മുമ്പേ ഡ്രൈവർ ബസ് മുന്നോട്ട് നീക്കുകയായിരുന്നു. ഈ സമയത്താണ് ശാന്തമ്മ കാൽവഴുതി ബസിന്റെ അടിയിലേക്ക് വീണത്.
ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിച്ചശേഷം, ശാന്തമ്മയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഡ്രൈവർ-കണ്ടക്ടർമാരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണം എന്ന് ദൃക്സാക്ഷികൾ പറയുന്നു. ബസ് പോലീസ് കസ്റ്റഡിയിൽ എടുത്തു.
