തെഹ്റാന്: ഇറാനും ഇസ്രായേലും തമ്മിൽ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇരു രാജ്യങ്ങളും ഔദ്യോഗികമായി വെടിനിര്‍ത്തല്‍ ആരംഭിച്ചതായി ഇസ്രായേലി ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയും സ്ഥിരീകരിച്ചു. വിഷയത്തില്‍ പരസ്യ പ്രസ്താവനകളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ മന്ത്രിമാരോട് പ്രധാനമന്ത്രി ബിന്യാമിന് നെതന്യാഹു നിര്‍ദേശിച്ചതായി ഇസ്രായേല്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു.Israel and Iran declare ceasefire
ഇറാനും ഇസ്രായേലും തമ്മിലുള്ള വെടിനിര്‍ത്തലിനെ കുറിച്ച് ആദ്യം പരസ്യമായി അറിയിച്ചത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്. രണ്ടു ഘട്ടങ്ങളിലായിരിക്കും സമ്പൂര്‍ണ വെടിനിര്‍ത്തല്‍ നടപ്പാക്കുക. ആദ്യം ഇറാനാണ് വെടിനിര്‍ത്തുന്നത്, അതിന് 12 മണിക്കൂറിന് ശേഷം ഇസ്രായേലും പ്രതികരണമായി വെടിനിര്‍ത്തുമെന്നും ട്രംപ് വ്യക്തമാക്കി. ഖത്തറിന്റെ മദ്ധ്യസ്ഥതയിലൂടെയാണ് അമേരിക്ക ഈ ധാരണയിലെത്തിയതെന്ന് അന്താരാഷ്ട്ര വാര്‍ത്താ റിപ്പോര്‍ട്ട് ചെയ്തു.
