സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടർച്ചയായ രണ്ടാം ദിവസവും കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ ചെറുതായി കുറഞ്ഞതിന് പിന്നാലെ, ഇന്ന് പവന് ഒറ്റയടിക്ക് 600 രൂപയാണ് കുറവ് വന്നത്. ഇതോടെ ഇന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 73,240 രൂപയായി. ഗ്രാമിന് 75 രൂപ കുറയുകയും ചെയ്തു. ഒരു ഗ്രാം സ്വര്‍ണത്തിന് നിലവില്‍ വില 9,155 രൂപയാണ്.Another big drop in gold prices
ഇന്ത്യന്‍ രൂപയുടെ വില ഡോളറിനെതിരെ ശക്തിപ്രാപിച്ചതും, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുറയുകയും ചെയ്തതും വിലയിടിവിന് കാരണമായി. ഔണ്‍സിന് 3,386 ഡോളറില്‍ നിന്ന് 3,351 ഡോളറിലേക്കാണ് രാജ്യാന്തരവില പതിച്ചിരിക്കുന്നത്.
ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് വില ജൂണ്‍ 13ന് ഭേദിച്ചിരുന്നു. അതിന് ശേഷമുള്ള സ്വര്‍ണവിലയിലെ ഈ കുറവ്, ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ്. ഇറാന്-ഇസ്രയേല്‍ സംഘര്‍ഷം പോലുള്ള അന്താരാഷ്ട്ര സാഹചര്യങ്ങള്‍ സ്വര്‍ണവിലയെ സ്വാധീനിച്ചുവെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് ഒഴുകിയ നിക്ഷേപങ്ങള്‍ തന്നെയാണ് കഴിഞ്ഞ ഒരുമാസമായി വില ഉയര്‍ന്നത്.
